പാഴ് വസ്തു­ക്കളു­ടെ­ രാ­ജശി­ൽ­പി­ : കു­ഞ്ഞു­ കാ­ര്യങ്ങളു­ടെ­ ഒടേ­തന്പു­രാ­ൻ


മനാമ : എല്ലാ വർഷവും ക്രിസ്തുമസ് നേരമാകുന്പോഴും തന്റെകരവിരുതിനാൽ‍ പലരെയും അതിശയിപ്പിക്കുന്ന ഒരു വ്യക്തി ബഹ്റൈനിലുണ്ട്. വിരലുകളിൽ ദൈവസ്പർശമുള്ള ആ കലാകാരന്റെ പേരാണ് വർഗീസ് മാവേലിക്കര അഥവാ തോമസ് വർ‍ഗീസ്. കഴിഞ്ഞ ആറു വർഷവും ക്രിസ്തുമസ് ട്രീയിൽ  അദ്ദേഹത്തിന്റെ കരവിരുതുകൾ ബഹ്റൈനിലെ പ്രവാസികളെ വിസ്മയിപ്പിക്കുന്നതായിരുന്നു. ഈ വർ‍ഷവും സമാനമായ രീതിയിൽ‍ ക്രിസ്തുമസ് ട്രീ നിർ‍മ്മിച്ച് വ്യത്യസ്തനാവുകയാണ് അദ്ദേഹം.

അവഗണിക്കപ്പെടുന്നവയെ പരിഗണിച്ചുകൊണ്ട്, പാഴ്്വസ്തുക്കളെന്ന് കരുതുന്ന എല്ലാത്തിലും സൃഷ്ടിയുടെ ഒരു കണിക മറഞ്ഞിരുപ്പുണ്ടെന്നു കരുതുന്ന ഈ കലാകാരൻ  ഈവർഷം ക്രിസ്തുമസ്  ട്രീക്കായി തിരഞ്ഞെടുത്തത് ഈന്തപ്പനയുടെ കോഞ്ഞാട്ട എന്ന വസ്തുവാണ്. നാടൻ ശൈലിയിൽ പാഴായി പോകുന്ന ജീവിതത്തോട്   ഉപമിക്കാൻ “കോഞ്ഞാട്ടയായി പോയി” എന്ന പദപ്രയോഗത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ് ഇതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഇനി  കോഞ്ഞാട്ടയെ വിലകുറച്ചു കാണരുത് എന്നഗുണപാഠവും ഇതിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു. മൂന്നര അടി ഉയരത്തിലാണ്  നിർമിച്ചിട്ടുള്ളത്. അലങ്കാരത്തിനായി മാത്രം സ്വർണനിറത്തിലുള്ള പെയിന്റും, ദീപാലങ്കാരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഓരോ വർഷം  ആദ്യം തൊട്ടു തുടങ്ങുന്ന കാര്യമാണ് വർ‍ഗീസിന് ഡിസംബറിൽ‍ ഒരുക്കേണ്ട ക്രിസ്തുമസ് ട്രീക്ക് ആവശ്യമായ  പാഴ്‌വസ്തുക്കൾ തേടിയുള്ള യാത്ര. ഇത്തവണത്തെ “കൊഞ്ഞാട്ട ക്രിസ്തുമസ് ട്രീ” ക്കായുള്ള മിക്ക ഘടകങ്ങൾ‍ തന്റെ ജോലി സ്ഥലത്തുള്ള ഈന്തപ്പനയിൽ‍ നിന്ന് തന്നെയാണ് ഇദ്ദേഹം ശേഖരിച്ചത്. 

കാഴ്ചകളിലെ കുഞ്ഞു കാര്യങ്ങൾ കൊണ്ട് ലോകത്തിനുമുന്നിൽ വിലയില്ലാത്തതായി ഒന്നുമില്ലെന്ന  വലിയ കാഴ്ചപ്പാടുകൾ മുന്നോട്ടു വെയ്ക്കുകയാണ് ഇത്തരം പ്രവർ‍ത്തനങ്ങളിലൂടെ തോമസ് വർ‍ഗീസ്.  മുൻവർഷങ്ങളിൽ   മുത്തുച്ചിപ്പി, കടൽ ചിപ്പി, നാണയങ്ങൾ, ഹാങ്ങർ, ടെന്നീസ് ബോൾ  തുടങ്ങിയവയാണ് തന്റെ കലാസൃഷ്ടിക്കായി ഉപയോഗിച്ചിരുന്നത്.  ജോലി ചെയ്യുന്ന ജനുസ്സൻ സ്പോർട്സ് ക്ലബിൻ്റെ മുൻപിൽ ജനുവരി ഒന്ന് വരെ തന്റെ കലാസൃഷ്ടി കാണികൾക്കായി പ്രദർശിപ്പിക്കും. 36 വർഷമായി സ്പോർട്സ് ക്ലബിൽ ഹെൽത്ത് കോർഡിനേറ്റർ ആയി ജോലി ചെയ്യുന്ന തോമസ് വർഗീസ് മികച്ചൊരു  ഫോട്ടോഗ്രാഫർ കൂടിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed