ദുബൈയിൽ ആയുധങ്ങൾ കൈവശം വെച്ചാൽ 30000 ദിർഹം വരെ പിഴ
ദുബൈ : ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനെതിരെ ദുബൈ പോലീസിന്‍റെ മുന്നറിയിപ്പ്. കത്തി, വാൾ, കുറുവടി തുടങ്ങിയ വസ്തുക്കൾ കൈവശം വയ്ക്കുന്നവർക്ക് മൂന്നു മാസം വരെ തടവും 5000 മുതൽ 30,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുകയെ ന്ന് ദുബൈ പോലീസ് അധികൃതർ അറിയിച്ചു.
ഫിഫ ക്ലബ് ലോക കപ്പ് മത്സരം നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കൾ കൈവശം വച്ച് േസ്റ്റഡിയത്തിൽ എത്തുന്നവരെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

