ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: 24 നാവികർ അടിയന്തര സഹായം തേടി


ഷീബ വിജയൻ

പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമായി തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ട കപ്പലിന് തീപിടിച്ചതായും സൂചനയുണ്ട്. കപ്പലിലുള്ള 24 ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്നാണ് പ്രാദേശിക വിവരമെങ്കിലും, തങ്ങൾ അപകടത്തിലാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇവർ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) വഴി സന്ദേശമയച്ചു. ഒമാൻ തീരത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യൻ നാവികസേനയോടും വിഷയത്തിൽ ഉടൻ ഇടപെടാൻ എഫ്.എസ്.യു.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള വ്യാപാര പാതയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിപ്പിക്കുന്നതാണ് ഈ പുതിയ ആക്രമണം.

article-image

adsadsasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed