ഒമാനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലയമായി ആഘോഷിക്കും
മസ്കറ്റ് : 70ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലയമായി ആഘോഷിക്കാനൊരുങ്ങി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം. സ്വാതന്ത്ര്യദിനത്തിൽ ഷെരാട്ടൻ ഹോട്ടലിൽ ഒരുക്കുന്ന വിരുന്നിൽ ഒമാനിന് അകത്തും പുറത്തുമുളള പ്രമുഖ ഇന്ത്യാക്കാർ, ഇന്ത്യൻ വംശജർ, നയതന്ത്ര പ്രതിനിധികൾ, ഒമാനി സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെയും,വിവിധ ഇന്ത്യൻ സ്കൂളുകളുടെയും സഹകരണത്തോടെ വിവിധ കലാപരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

