തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഷീബ വിജയൻ
തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താല്പര്യമില്ലായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതിനെ തുടർന്ന് ഇതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്.
EQWEQW

