തൊഴിലുറപ്പ് പദ്ധതി അടിമുടി മാറുന്നു; കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥക്കെതിരെ ബിജെപി സംസ്ഥാനങ്ങളും രംഗത്ത്
ഷീബ വിജയൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ജൂലൈ ഒന്ന് മുതൽ 'വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' നടപ്പിലാക്കാനിരിക്കെ, പുതിയ ഫണ്ടിങ് രീതിക്കെതിരെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളടക്കം രംഗത്ത്. പുതിയ വ്യവസ്ഥ പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ ചെലവ് പങ്കിടേണ്ടി വരുന്നത് ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും. മുമ്പ് കൂലി പൂർണ്ണമായും കേന്ദ്രമാണ് നൽകിയിരുന്നത്. 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയിലെ ഈ ഭാരവും വേതന കുറവും പുനഃപരിശോധിക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
CDVREF

