മെസ്സി-റൊണാൾഡോ ക്വാർട്ടർ പോരാട്ട സാധ്യത മങ്ങി; ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ
ഷീബ വിജയൻ
ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി. അഞ്ച് പോയിന്റോടെ കൊളംബിയ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കടന്നു. ഇരു ടീമുകളും ഒരേ ബ്രാക്കറ്റിൽ വരാത്തതിനാൽ ഫുട്ബോൾ ലോകം കാത്തിരുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതായി. നോക്കൗട്ടിൽ കൊളംബിയ ഘാനയെ നേരിടുമ്പോൾ പോർച്ചുഗലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്. മത്സരത്തിലുടനീളം കൊളംബിയ കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനമാണ് രക്ഷയായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. മത്സരത്തിന്റെ 91-ാം മിനിറ്റിൽ ഡാവിൻസൺ സാഞ്ചസ് പോർച്ചുഗൽ വലകുലുക്കിയെങ്കിലും വി.എ.ആർ പരിശോധനയിൽ അത് നേരിയ വ്യത്യാസത്തിൽ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി ഗോൾ നിഷേധിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കോംഗോയും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.
cvdsdsds

