മറീ­ന മേ­ഖലയിൽ‍ വീണ്ടും തീപ്പിടിത്തം


ദുബൈ : ദുബൈയിലെ ആഡംബര താമസമേഖലയായ മറീന മേഖലയിൽ‍ കെട്ടിടങ്ങൾ‍ക്ക് തീപ്പിടിക്കുന്ന സംഭവങ്ങൾ‍ ആവർ‍ത്തിക്കുന്നു. മറീന മൂവ് ആൻഡ് പിക്ക് ഹോട്ടലിലാണ് ഇന്ന് രാവിലെ തീപ്പിടിത്തമുണ്ടായത്. നാലുദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ മേഖലയിൽ‍ കെട്ടിടങ്ങൾ‍ക്ക് തീപ്പിടിക്കുന്നത്. ഹോട്ടലിലെ താമസക്കാരെ ഞൊടിയിടയിൽ‍ ഒഴിപ്പിക്കേണ്ടി വന്നു. സിവിൽ ‍ഡിഫൻസിന്റെ അഗ്നിശമന വാഹനങ്ങൾ‍ കുതിച്ചെത്തി തീ അണച്ചു.

വെള്ളിയാഴ്ച പുലർ‍ച്ചെ ടോർ‍ച്ച് ടവറിലെ തീപ്പിടിത്തത്തിന് പിന്നാലെ മറീനാ പിനാക്കിളിലെ ടൈഗർ‍ ടവറിലും കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായി. എവിടെയും ആളപായമില്ലാതെ യാത്രക്കാരെയും താമസക്കാരെയും ഒഴിപ്പിക്കാൻ സാധിച്ചു. വേനൽ‍കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ഗൾ‍ഫിൽ‍ കൂറ്റൻ കെട്ടിടങ്ങളുടെ നിർമ്‍മാണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇതോടെ വർ‍ദ്ധിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed