ഗുണ്ടാപ്പട്ടികയിലുള്ളവർ പങ്കെടുത്ത കെ. സുധാകരന്റെ യോഗം തള്ളി എറണാകുളം ഡിസിസി
ഷീബ വിജയൻ
കൊച്ചിയിൽ കെ സുധാകരൻ എംപി വിളിച്ചുചേർത്ത യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി വ്യക്തമാക്കി. വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളും മുൻ ഗുണ്ടാ നേതാക്കളുമായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് പ്രതി ബിലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തത് വിവാദമായതോടെയാണ് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ ആന്റി-ക്രിമിനൽ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ സുധാകരൻ വിളിച്ച ഈ യോഗം അനൗദ്യോഗിക കൂട്ടായ്മ മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
DFSFDDF

