'അന്നൊരു സോറി പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇത്ര നീളില്ലായിരുന്നു'; ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്


ഷീബ വിജയൻ

ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ നടത്തിയ പരസ്യ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ് വ്യക്തമാക്കി. അദ്ദേഹത്തെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും, അദ്ദേഹത്തിന്റെ പ്രവർത്തിയിൽ മാനസികമായി ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് നിയമപരമായി പരാതി നൽകിയതെന്നും ഹണി റോസ് പറഞ്ഞു. സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ഒരു 'സോറി' പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം ഇത്രത്തോളം നീളില്ലായിരുന്നുവെന്ന് നടി ഓർമ്മിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് തന്റെ മാതാപിതാക്കളോട് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ഖേദപ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ആ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. അതേസമയം, കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് ആലോചിച്ച ശേഷം പിന്നീട് തീരുമാനമെടുക്കും. മുൻപ് തനിക്കെതിരെയുള്ള പരാമർശങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ബോബി ചെമ്മണ്ണൂർ പരസ്യമായി മാപ്പ് ചോദിക്കുകയും നിയമനടപടികൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നുമാണ് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് വിവാദങ്ങൾക്ക് കാരണമായത്. സംഭവത്തെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

article-image

dfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed