ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാര്‍ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍; പ്രവൃത്തികള്‍ ഗുണനിലവാരമുള്ളതെന്ന് മന്ത്രി


ഷീബ വിജയൻ

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ പ്രത്യേക പരിഗണനയോ കരാറുകളോ നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ നിയമസഭയിൽ വ്യക്തമാക്കി. എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കർശനമാണെന്നും അവരുടെ പ്രവർത്തന മികവാണ് കൂടുതൽ കരാറുകൾ ലഭിക്കാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു. നിലവിൽ വർക്ക് ലോഡ് വർദ്ധിച്ചതുമൂലം ചില പ്രവൃത്തികൾ മന്ദഗതിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, സൊസൈറ്റിയുടെ പ്രവൃത്തികൾ കുത്തകയായി മാറുന്നുണ്ടോ എന്ന വിടി ബൽറാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

ADSDFSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed