ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്നു വീണു; ഫ്രാൻസിൽ സ്കൈ ഡൈവിംഗ് സംഘത്തിലെ 11 പേർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലെ നാൻസി എസ്സേ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനം തകർന്ന് പൈലറ്റും 10 യാത്രക്കാരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. സ്കൈ ഡൈവിംഗ് ചെയ്യാൻ പുറപ്പെട്ട നഴ്സുമാരടങ്ങുന്ന സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. ആദ്യമായി സ്കൈ ഡൈവിംഗ് ചെയ്ത് തിരിച്ചെത്തുന്ന ഉറ്റവരെ കാത്തുനിന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് വിമാനം കൂപ്പുകുത്തി കത്തിയമർന്നത്. വിമാനം ജനവാസ മേഖലയ്ക്ക് സമീപമാണ് വീണതെങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു.
ASDDSWADQSWADESW

