ഖരീഫ് സീസൺ : സന്ദർശകർക്കായി ഇൻഫർമേഷൻ സെന്ററുകൾ ആരംഭിച്ചു
മസ്കറ്റ് : ഖരീഫ് സന്ദർശനത്തിനായെത്തുന്ന വിനോദ സഞ്ചാരികൾക്കായി ടൂറിസം മന്ത്രാലയത്തിന് കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തനംആരംഭിച്ചു. വിമാനത്തവളങ്ങ ളിലും ഷോപ്പിംഗ് മാളുകളിലും ദോഫാറിലെ മുനിസിപ്പൽ വിനോദ കേന്ദ്രങ്ങളിലുമാണ് ഇൻഫർമേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ചില സ്ഥലങ്ങളിൽ ഇലക്ട്രോണിക്‌സ് ഇൻഫർമേഷൻ കിയോസ്‌കുകളും മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ആകർഷണീയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും മേഖലയിൽ ലഭിക്കുന്ന സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ സഞ്ചാരികളെ ബോധവൽക്കരിക്കും.
തുംറൈത്തിനും സലാലക്കുമിടയിലുള്ള ഹുറൈത്ത് പർവ്വതത്തിലും വാദി അൽ ജിസ്സിയിലും ഹുഫൈത്തിലും ജബലുൽ അഖ്ദാറിലെ തിവി അൽ സആദയിലും സലാല ടൂറിസം ഫെസ്റ്റിവലിലും സലാല എയർപോർട്ടിലും സലാല ഗ്രാൻഡ് മാളിലും ടൂറിസം മന്ത്രാലയം ഇൻഫർമേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ദോഫാറിന്റെ മാപ്പും വിനോദ കേന്ദ്രങ്ങളെ കുറിച്ചുള്ള ബ്രോഷറുകളും ടൂറിസം സേവനങ്ങൾ, പെട്രോൾ േസ്റ്റഷൻ, ഹോട്ടലുകൾ, പൈതൃക സ്ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. പരിശീലനം ലഭിച്ച ടൂറിസ്റ്റ് പ്രഫഷ നലുകളെയാണ് ഇൻഫർമേഷൻ സെന്ററുകളിലെ സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികൾക്ക് ഉചിതമായ ഡ്രസ്സ് കോഡ്, ഫോട്ടോഗ്രഫിയുടെ നിബന്ധനകൾ, പരിസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇൻഫർമേഷൻ സെന്ററിൽ നിന്ന് ലഭിക്കും.
താമസ സൗകര്യങ്ങൾ ബുക്ക് ചെയ്യാനും യാത്രാ മാർഗ്ഗങ്ങളും റൂട്ടുകളും ഇൻഫർമേഷൻ സെന്റർ സഹായിക്കും. സഞ്ചാരികളിൽ നിന്നും ഫീഡ്ബാക്കും ഇവർ ശേഖരിക്കും. ഖരീഫ് സീസണിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിലയ പരിശ്രമങ്ങൾ നടത്തുന്നുണ്ട്.

