യു­.എ.ഇയി­ലെ­ പെ­ൺ‍­വാ­ണി­ഭ കേ­ന്ദ്രത്തിൽ നി­ന്ന് രക്ഷപ്പെ­ട്ട മലയാ­ളി­ യു­വതി­ നാ­ട്ടി­ലെ­ത്തി­


അൽ‍ഐ : പെൺ‍വാണിഭ കേന്ദ്രത്തിൽ‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി നാട്ടിൽ‍ തിരിച്ചെത്തി. സാമൂഹ്യ പ്രവർ‍ത്തകരുടെ ഇടപെടലിനെ തുടർ‍ന്നാണ് യുവതിയ്ക്ക് രക്ഷപ്പെടാനായത്. 35000 രൂപ ശന്പളത്തിൽ‍ ആശുപത്രിയിൽ‍ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ഷാർ‍ജയിൽ‍ എത്തിച്ചത്. കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റാണ് ഇവരെ ചതിച്ചത്. 

പെൺ‍വാണിഭ സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തിൽ‍ യുവതിയെ സ്വീകരിക്കാനെത്തിയത്. ദീപ എന്ന പേരാണ് ഇവർ‍ പറഞ്ഞത്. അൽ‍ഐനിലെ ഇവരുടെ താവളത്തി ലെത്തിയപ്പോഴാണ് ചതി മനസിലായത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ ഇവരെ മുറിയിൽ‍ പൂട്ടിയിട്ടു. ഫോണും പിടിച്ച് വാങ്ങി. ഒരാഴ്ച ഭ
ക്ഷണം പോലും നൽ‍കിയില്ല. നാട്ടിലേക്ക് തിരികെ അയക്കണ മെന്ന് പറഞ്ഞപ്പോൾ‍ രണ്ട് ലക്ഷം നൽ‍കിയാൽ‍ തിരികെ അയക്കാമെന്ന് മറുപടി നൽ‍കി. തുടർ‍ന്ന് ഇവരുടെ കയ്യിൽ‍ നിന്ന് തന്ത്രപൂർ‍വം ഫോൺ കൈക്കലാക്കി വിവരം നാട്ടിൽ‍ അറിയിക്കുകയായിരുന്നു. 

നാട്ടുകാരിൽ‍ ചിലർ‍ ഇടപാടുകാരെന്ന നാട്യത്തിലെത്തി യുവതിയെ രക്ഷിച്ചു. പെൺകുട്ടിയുടെ പാസ്‌പോർ‍ട്ട് നൽ‍കണമെന്ന ആവശ്യം പെൺ‍വാണിഭ സംഘം തള്ളിയതോടെ നാട്ടിലുള്ള ഏജന്റിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ഇയാൾ‍ വിളിച്ച് പറഞ്ഞതോടെ പാസ്‌പോർ‍ട്ട് തിരികെ നൽ‍കുകയായിരുന്നു. 

പെൺകുട്ടിയെ കോൺസുലേറ്റിൽ‍ ഹാജരാക്കി നടപടികൾ‍ പൂർ‍ത്തിയാക്കി നാട്ടിലേക്ക് അയച്ചു. നാട്ടിലെത്തിയാൽ‍ ഉടൻ‍ പോലീസിന് പരാതി നൽ‍കുമെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ‍ പെൺകുട്ടികൾ‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. അൽ‍ഐനിലും ഷാർ‍ജയിലും അജ്മാനിലും താവളങ്ങൾ‍ ഉള്ള ഇവർ‍ ഇടയ്ക്കിടെ സ്ഥലങ്ങൾ‍ മാറാറുണ്ടെന്ന് പെൺകുട്ടി പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed