ഒമാൻ മെഡിക്കൽ ഷോപ്പുകൾക്കുള്ള ലൈസൻസ് ഫീസ് കൂട്ടുന്നു


മസ്‌കറ്റ് : ഒമാനില്‍ മെഡിക്കല്‍ ഷോപ്പുകളും ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നിരക്ക് കൂട്ടാൻ നീക്കം. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അതാത് വകുപ്പുകള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പഠന സമിതി റിപ്പോര്‍ട്ടിന് അതാത് വകുപ്പുകളില്‍നിന്ന് അംഗീകാരം ലഭിക്കുന്നതോടെ പുതിയ ഫീസ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും വര്‍ധിപ്പിക്കാൻ ആലോചനയുണ്ട്. നിരക്ക് വര്‍ധന സ്വദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങളെ ബാധിക്കില്ല. ആരോഗ്യമന്ത്രാലയം നിയമിച്ച പ്രത്യേക സമിതിയാണ് ലൈസന്‍സ് നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed