അധ്യാപികയും മകളും ആത്മഹത്യ ചെയ്ത നിലയില്‍


ന്യൂഡല്‍ഹി: അധ്യാപികയും മകളും ആത്മഹത്യ ചെയ്ത നിലയില്‍. നജഫ്ഗഡില്‍ സര്‍ക്കാര്‍ അധ്യാപികയായ അനിത (48), മകള്‍ സിയ (18) എന്നിവരെയാണ് വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് അനിത. മകള്‍ സിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും.
വീട്ടില്‍ നിന്നും മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അനിതയുടെ ഭര്‍ത്താവ് സത്യപാല്‍ യാദവും സ്‌കൂള്‍ അധ്യാപകനാണ്. മെഡിക്കല്‍ വിദ്യാര്‍ഥിയായ മകനുമൊത്ത് ജയ്പൂരില്‍ പോയപ്പോഴാണ് അമ്മയും മകളും അത്മഹത്യ ചെയ്തത്.
ഇതുവരെ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed