വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കി; ബഹ്‌റൈനിൽ മൂന്ന് പേർ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പൊതുജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ വാഹനങ്ങൾ ഉപയോഗിച്ച മൂന്ന് പേരെ ട്രാഫിക് അധികൃതർ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടി.
വാഹനങ്ങളിൽ നിന്ന് മനഃപൂർവം അമിത ശബ്ദമുണ്ടാക്കി പൊതുക്രമം ലംഘിച്ചതിനാണ് രണ്ട് ഡ്രൈവർമാരെ ട്രാഫിക് വിഭാഗം പിടികൂടിയത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുകയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയും ചെയ്ത ഡ്രൈവറെയും അധികൃതർ അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പുറമെ വാഹനത്തിൽ നിന്ന് വലിയ ശബ്ദമുണ്ടാക്കി പൊതുസമാധാനം തകർക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇയാളുടെ വാഹനവും 60 ദിവസത്തേക്ക് സീസ് ചെയ്തു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
asadsdsads


