ബഹ്‌റൈൻ കസ്റ്റംസ് പോർട്ടുകളിൽ പരിശോധന; അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ നടപടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വിവിധ ഇടങ്ങളെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ കസ്റ്റംസ് പോർട്ടുകളിൽ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ സന്ദർശനം നടത്തി. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ മിന്നൽ പരിശോധന.
മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കസ്റ്റംസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സുരക്ഷാ മുൻകരുതലുകൾ കർശനമായി നടപ്പിലാക്കുന്നതിലും ഉദ്യോഗസ്ഥർ പുലർത്തുന്ന മികവിനെ ആഭ്യന്തര മന്ത്രിക്ക് വേണ്ടി അദ്ദേഹം അഭിനന്ദിച്ചു.
ചരക്കുനീക്കം വേഗത്തിലാക്കാനും ക്ലിയറൻസ് നടപടികളിലെ കൃത്യത ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇറക്കുമതി-കയറ്റുമതി രംഗത്ത് തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായി ഏകോപനം ശക്തമാക്കണമെന്നും സപ്ലൈ ചെയിൻ തകരാറിലാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.
gdgdg


