സൗദിയിൽ വരും ദിവസങ്ങളിൽ കാറ്റും മൂടൽ മഞ്ഞും: കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ഷീബ വിജയൻ
ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കാറ്റും മൂടൽ മഞ്ഞും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റും സൗദിയിലെ കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞും വരും ദിവസങ്ങളിലും സാധ്യതയുള്ളതായി കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചെങ്കടലിൽ ഉപരിതല കാറ്റ് തെക്കുകിഴക്കു മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ീൂാീൈ
