ഒമാൻ പ്രവാസികൾക്ക് താങ്ങാവാൻ ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ
ഷീബ വിജയൻ
മസ്കത്ത്: ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് ഒമാൻ സർക്കാർ ലഭ്യമാക്കിയ ഇളവ് ഡിസംബർ 31വരെ ദീർഘിപ്പിച്ച ഉത്തരവ് പരമാവധി ആളുകളിൽ എത്തിക്കാനും അർഹരെ കണ്ടെത്തി ബോധവ്കരണം നടത്തി നാട്ടിലെത്തിക്കാനും ഒമാൻ സൗകര്യം ഒരുക്കുമെന്ന് ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസ് ഭാരവാഹികൾ അറിയിച്ചു. മാസങ്ങളായി നിലനിൽക്കുന്ന ഈ ഇളവ് പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് അറിയാത്തവരിലേക്ക് വിവരമെത്തിക്കണമെന്ന് പൊതുസമൂഹത്തോടും സംഘടന അഭ്യർഥിച്ചു.
defsefrswddfsa
