കേരളപ്പിറവി ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി പ്രവാസി മലയാളികൾ


ഷീബ വിജയൻ

ദോഹ: കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിക്കാനൊരുങ്ങി പ്രവാസി മലയാളികൾ. വിവിധ പ്രവാസി കൂട്ടായ്മകളും വിവിധ ഇന്ത്യൻ സ്കൂളുകളിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ വൈകീട്ട് ഏഴിന് ഐ.സി.സി അശോക ഹാളിൽ നടക്കും. കേരള സംസ്ഥാന രൂപവത്കരണത്തെ അനുസ്മരിക്കുകയും കലാ -സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിവിധങ്ങളായ പരിപാടികൾ നടക്കും. ദൈവത്തിന്റെ സ്വന്തം നാടിന്റെ രുചി വൈവിധ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കേരള ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.

മലയാളം ലിറ്ററേച്ചർ ക്ലബിന്റെയും വിവിധ മലയാളി കൂട്ടായ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത താളവാദ്യ വിദഗ്ധനായ ഡോ. തൃശൂർ കൃഷ്ണകുമാർ സോപാന സംഗീതവും അവതരിപ്പിക്കും. കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ വിവിധ സ്കൂളുകളിലെ മലയാളം വിഭാഗം മേധാവികൾക്കുള്ള ആദരവും നടക്കും. ഐ.സിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 52 മലയാളി അസോസിയേഷനുകളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfsdfsdsds

You might also like

  • Straight Forward

Most Viewed