ന്യൂനമർദം; ഒമാനിൽ നാളെ മുതൽ മഴക്ക് സാധ്യത

ഷീബ വിജയൻ
മസ്കത്ത് I ശനിയാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥനിരീക്ഷണകേന്ദ്രം. ഇതിന്റ ഭാഗമായി ശക്തമായ കാറ്റും ഇടിയും മിന്നലും അനുഭവപ്പെടും. ആലിപ്പഴവർഷവുമുണ്ടാകും. വാദികൾ നിറഞ്ഞൊഴുകും. മുസന്ദം, വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലും തെക്കൻ ബാത്തിന, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളുടെ പർവതപ്രദേശങ്ങളിലും ഇതിന്റെ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഒമാൻ കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ഔദ്യോഗിക കാലാവസ്ഥ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ADESDSDSF