ജോലിസ്ഥലത്തെ അപകടം 24 മണിക്കൂറിനകം അറിയിക്കണം : ഒമാൻ തൊഴിൽ മന്ത്രാലയം

ഷീബ വിജയൻ
മസ്കത്ത് I ജോലിസ്ഥലത്ത് സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങൾ, പരിക്ക്, രോഗം എന്നിവ 24 മണിക്കൂറിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിലെ ആരോഗ്യ വകുപ്പിനെയോ ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളെയോ അറിയിക്കമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. ഇത്തരം സംഭവങ്ങൾ രേഖാമൂലം റിപ്പോർട്ട് ചെയ്യണമെന്നും ഇൻഷുറൻസ് പരിരക്ഷയുള്ള ജീവനക്കാർക്ക് ജോലി സംബന്ധമായ പരിക്കുകൾ ഉണ്ടായാൽ തൊഴിലുടമകൾ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ (എസ്.പി.എഫ്) അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ADSWDSAX