മണിപ്പുരിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജിവച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പുർ മുൻ മന്ത്രിയുമായ ഹേമോചന്ദ്ര സിംഗ് പാർട്ടിയിൽനിന്നു രാജിവച്ചു. ഹൈക്കമാൻഡിൽ വിശ്വാസമില്ലെന്നു വ്യക്തമാക്കിയാണ് ഹേമോചന്ദ്ര സിംഗ് പാർട്ടിവിട്ടത്. മണിപ്പുർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റിനു രാജിക്കത്തു കൈമാറിയശേഷം തനിക്കു മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
fgdfsdfsdfs