കട്ടത് താനാണെന്ന് ഒരു കള്ളനും സമ്മതിച്ചിട്ടില്ല; എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ

എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബിയെന്ന് കെഎൻ ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു.
സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് മുരളീധരൻ ചോദിച്ചു. മാർക്സിസ്റ്റ് പാർട്ടിയെ അവമതിപ്പെടുത്താൻ ഇഡി നടത്തിയ നീക്കത്തിനെതിരെ അടുത്തതായി കോടതിയിൽ പോകട്ടെ. കരുവന്നൂരിൽ തട്ടിപ്പു നടത്തിയ കള്ളപ്പണം സൂക്ഷിക്കാൻ ഉണ്ടാക്കിയ രഹസ്യ അക്കൗണ്ടുകൾ ആണിത്. പേടിയില്ലാത്തവനെ പേടിപ്പിക്കേണ്ട എന്ന് എന്തിനു പറയുന്നു? ധൈര്യമായി നടന്നാൽ പോരേ? ഇഡിക്ക് അങ്ങനെ ബിജെപി ബാങ്ക്, സിപിഎം ബാങ്ക് എന്നൊന്നുമില്ല, തട്ടിപ്പ് നടത്തുന്നിടത്തൊക്കെ ഇഡി പോകും എന്നും അദ്ദേഹം ചോദിച്ചു.
gbfggfggf