റമദാനിൽ ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നത് കഠിനമായിരിക്കുമെന്ന് ജോ ബൈഡൻ


മുസ്ലീംകളുടെ വിശുദ്ധ മാസമായ റമദാനിൽ ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നത് കഠിനമായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. അഞ്ച് മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ റമദാനിൽ കൈവരിക്കാനാകുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇത് കഠിനമാണെന്ന് തോന്നുന്നുവെന്ന് ബൈഡൻ പറഞ്ഞു. 

വേഗത്തിൽ സഹായമെത്തിക്കുന്നതിനു ഗാസയിൽ അമേരിക്കൻ സേന താത്കാലിക തുറമുഖം നിർമിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അമേരിക്കൻ സേന ഗാസയിൽ കാലുകുത്തില്ല. ഗാസയിലെ നാലിലൊന്നു ജനവും പട്ടിണിയുടെ വക്കിലാണെന്നു യുഎൻ മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിലാണു ബൈഡന്‍റെ പ്രഖ്യാപനം. നൂറുകണക്കിനു ലോറി സഹായവസ്തുക്കൾ ഒറ്റ ദിവസംകൊണ്ട് തുറമുഖം വഴി എത്തിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.

article-image

zdsfzdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed