ഖലിസ്ഥാൻ ‍നേതാവ് ഹർ‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം


ഖലിസ്ഥാൻ ‍വാദി നേതാവ് ഹർ‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമമായ സിബിഎസ്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾ‍ക്ക് ശേഷമാണ് ദൃശ്യങ്ങൾ‍ പുറത്തുവരുന്നത്. എന്നാൽ‍ കനേഡിയന്‍ സർ‍ക്കാർ‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് ഒരു സംഘം നിജ്ജറിന് നേരെ ആക്രമണം നടത്തിയത്. 

സംഭവത്തിൽ‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ‍ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. 2020ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. വിവരം. ഹർ‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാംഗുകൾ തമ്മിലുണ്ടായ സംഘർ‍ഷത്തിന്‍റ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ‍ കൊലപാതകത്തിൽ‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികൾ‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന. സംഭവത്തിന് പിന്നാലെ ഇന്ത്യ−കാനഡ ബന്ധം വഷളായിരുന്നു.

article-image

െംമെംമ

You might also like

Most Viewed