ബംഗാളിൽ പോലീസ് വാഹനത്തിലേയ്ക്ക് കാർ ഇടിച്ചുകയറി രണ്ടു പോലീസുകാർ മരിച്ചു


ബംഗാളിൽ പോലീസ് പെട്രോളിംഗ് വാഹനത്തിലേയ്ക്ക് കാർ ഇടിച്ചുകയറി ഒരു എസ്ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. എസ്ഐ സുജോയ് ദാസ് (45), ഹോംഗാർഡ് ഉദ്യോഗസ്ഥനായ പലാഷ് സമാന്ദ (31)എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കുണ്ട്. ബംഗാളിലെ ഹൗറ ജില്ലയിൽ ദേശീയപാത 16 ൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. റോഡരികിൽ പാർക്കുചെയ്തിരുന്ന പോലീസ് വാഹനത്തിലേയ്ക്ക് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ പോയി.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ഉദ്യോഗസ്ഥരെയും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ആശുപത്രിയിൽ തുടരുകയാണ്. അപകടശേഷം നിർത്താതെപോയ കാറിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

article-image

hjujkjkjk

You might also like

  • Straight Forward

Most Viewed