ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ; മഹാരാഷ്ട്രയിൽ 23 സീറ്റുകൾ ആവശ്യപ്പെട്ട് ശിവസേന


ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 23 സീറ്റുകൾ ആവശ്യപ്പെട്ടു. ശിവസേനയുടെ ആവശ്യത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു. ശിവസേനയുടെ ആവശ്യം അമിതമാണെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. പശ്ചിമ ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമത ബാനർജി നൽകുന്ന സൂചന. പഞ്ചാബിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കു മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിക്കു കോൺഗ്രസ് ഹൈക്കമാൻഡ് രൂപം നൽകിയിരുന്നു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻപ്രകാശ് എന്നിവരാണ് അംഗങ്ങൾ.

ഇതിനിടെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശത്തെ പിന്തുണച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന നിര്‍ദേശം തള്ളി ശരത് പവാര്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവശ്യമില്ലെനന്നായിരുന്നു ശരത് പവറിന്റെ പ്രതികരണം. നീക്കത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നും, നിതീഷിനെ വെട്ടാനാണ് മറ്റു രണ്ടു മുഖ്യമന്ത്രിമാരും ആവശ്യവുമായി രംഗത്തെത്തിയതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു.

article-image

XCDSCDSDSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed