2024 ലും അധികാരത്തിലെത്തും, കേരളത്തില്‍ ബിജെപിയുടെ ശക്തി വര്‍ധിക്കും’; പ്രധാനമന്ത്രി


കേരളത്തിലും ബിജെപിയുടെ ശക്തി വർധിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി ശക്തി തെളിയിച്ചിട്ടുണ്ടെന്നും ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

2024 ലും ബിജെപി അധികാരത്തിലെത്തും. കൂട്ടുകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല. രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്‍റെ ആവശ്യമില്ല. മോദിയുടെ ഗ്യാരന്‍റികൾ വോട്ട് ഉന്നമിട്ടുള്ളതല്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത്. മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം. ജനപിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തീരുമാനവും തന്‍റേത് മാത്രമല്ലെന്നും രാജ്യതാൽപര്യം മാത്രമാണ് പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ലെന്നും ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു.

article-image

sdfadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed