വിക്രം ലാന്‍ഡര്‍ വീണ്ടും ഉയര്‍ന്ന് പൊങ്ങി, വിജകരമായി രണ്ടാമതും സോഫ്റ്റ് ലാന്‍ഡിംഗ്

അമരാവതി:
ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ വീണ്ടും 40 സെന്‍റീ മീറ്റര്‍ ഉയര്‍ന്ന് പൊങ്ങിയെന്ന് ഇസ്രോ അറിയിച്ചു. ലാന്‍ഡ് ചെയ്ത ഇടത്തുനിന്ന് പറന്നുപൊങ്ങി മറ്റൊരിടത്ത് സോഫ്റ്റ് ലാന്‍ഡ് ചെയ്‌തെന്നാണ് അറിയിപ്പ്. ഇതിന് മുന്നോടിയായി നേരത്തേ റോവറിനെ പുറത്തിറക്കാന്‍ വേണ്ടി തുറന്ന വാതിലുകള്‍ അടയ്ക്കുകയും പേലോഡുകളെ മടക്കി അകത്തേയ്ക്ക് കയറ്റുകയും ചെയ്തു. പിന്നാലെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ശേഷം പേലോഡുകളെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി. സ്ലീപ്പ് മോഡിലേക്ക് മാറ്റുന്നതിന് മുമ്പാണ് ഒരു വട്ടം കൂടി ലാന്‍ഡറിനെ പ്രവര്‍ത്തിപ്പിച്ച് ഇസ്രോ നിര്‍ണായകമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചത്. ഇതോടെ മുന്‍നിര രാജ്യങ്ങളുടെ പക്കലുള്ള സാങ്കേതിക വിദ്യ ഇന്ത്യയുടെ കൈവശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇസ്രോ.
adsdsddsads