തെരഞ്ഞെടുപ്പ് പരിഷ്ക്കരണം, ഏകാധിപത്യ നീക്കമെന്ന് മല്ലികാർജുൻ ഖാർഗെ


ന്യൂഡൽഹി: "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് പരിവർത്തനപ്പെടുത്താനാണ് സർക്കാർ ഇതിലൂടെ ആഗ്രഹിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. മോദിസർക്കാർ ജനാധിപത്യ ഇന്ത്യയെ മെല്ലെ ഏകാധിപത്യത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ഫെഡറൽ ഘടനയെ പൊളിക്കാനുള്ള സൂത്രമാണ് സമിതി രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ സമിതി രൂപീകരിച്ചത് ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കാനാണ്. ഭരണഘടനയിൽ കുറഞ്ഞത് അഞ്ച് ഭേദഗതിയെങ്കിലും നടത്തേണ്ടിവരും, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും- അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലായിരുന്നു ഖാർഗെയുടെ പരാമർശം.

"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സാധ്യത പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി കേന്ദ്രം സമിതി രൂപീകരിച്ചിരുന്നു. കേന്ദ്ര നിയ മകമ്മീഷനും നീതി ആയോഗും പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും ഇതേ വിഷയത്തിൽ നടത്തിയ പരിശോധനകൾക്കു പിന്നാലെയാണ് നാലാമതൊരു ഉന്നതസമിതിയെ നിയമിച്ചത്. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ യോഗങ്ങളിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുതിർന്ന നിയമജ്ഞൻ ഹരിഷ് സാൽവെ, ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി, അധീർ രഞ്ജൻ ചൗധരി എന്നിവർ സമിതിയിലെ അംഗങ്ങളാണ്. എന്നാൽ, സമിതിയുടെ ഭാഗമാകാൻ താനില്ലെന്ന് അധീർ രഞ്ജൻ അറിയിച്ചു.

article-image

ASDADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed