സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മലപ്പുറം അതിർത്തി പ്രദേശമായ കക്കാടംപൊയിൽ കോനൂർക്കണ്ടി മരത്തോട് റോഡിൽ വച്ചാണ് അപകടം. കൊടിയത്തൂര്‍ കുളങ്ങര സ്വദേശിയായ അബ്ദുല്‍ സലാം ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇദ്ദേഹത്തിന് നില ഗുരുതരമാണെന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെയാണ് അപകടം നടന്ന കാര്യം മറ്റുള്ളവർ അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാഗത്തുള്ള വലിയ വളവിൽ അപകടം പതിവാണെന്ന് പരാതിയുയർന്നിരുന്നു.

article-image

SASASASASASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed