ഒഡീഷയിൽ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം


കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഒഡീഷയിൽ 10 മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ആറ് ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഖുർദ ജില്ലയിൽ നാല് പേരും ബൊലാംഗിർ ജില്ലയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനാൽ എന്നീ ജില്ലകളിൽ നിന്ന് ഒരാൾ വീതവും മരിച്ചതായി ഒഡീഷ സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.

ഖുർദയിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസത്തേക്ക് സമാനമായ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

article-image

ERWERERER

You might also like

  • Lulu Exchange
  • Straight Forward

Most Viewed