മണിപ്പൂരിൽ ഇന്നുമുതൽ 21 വരെ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുമെന്ന് മെയ്തി വിഭാഗം


മണിപ്പൂരിൽ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുമെന്ന് മെയ്തി വിഭാഗം. ഇന്നുമുതൽ 21 വരെയാണ് ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുക. കുക്കി വിഭാഗക്കാർ മെയ്തി വിഭാഗത്തിന് നേരെ ആക്രമണം നടത്തുന്നു എന്ന് ആരോപിച്ചാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ അടയാളമാണ് ബ്ലാക്ക് സെപ്റ്റംബറെന്നും മെയ്തി വിഭാഗം വ്യക്തമാക്കി. കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ശക്തമായി എതിർക്കുന്നു. മണിപ്പൂർ നിലവിൽ ഭരണഘടന പ്രതിസന്ധി അനുഭവിക്കുന്നുവെന്നും ജനങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം സംസ്ഥാനത്ത് ഇല്ലെന്നും മെയ്തി വിഭാഗം പറഞ്ഞു. ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിൽ ഉടനീളം കരിങ്കൊടികൾ ഉയർത്തും. മറ്റു സമുദായങ്ങളെ ഒപ്പം നിർത്താൻ സെപ്റ്റംബർ 21ന് ആലോചനായോഗം ചേരും.

article-image

ASDDSAADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed