പട്ടികജാതി/വര്‍ഗക്കാരുടെ പ്രമോഷന്‍ സംവരണത്തിന്റെ ക്വാട്ട തീരുമാനിക്കാൻ നിര്‍ദേശിക്കാനാവില്ല: സുപ്രീംകോടതി


പട്ടികജാതി/വര്‍ഗക്കാരുടെ പ്രമോഷന്‍ തസ്തികയില്‍ സംവരണമേര്‍പ്പെടുത്താന്‍ ഭരണഘടനാപരമായി സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ടെങ്കിലും ക്വോട്ട നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് തങ്ങള്‍ക്ക് നിര്‍ദേശിക്കാനാവില്ളെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.കെ. സിക്റി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, അര്‍ഹതപ്പെട്ട പ്രമോഷന്‍ തടയപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വിശദീകരിച്ചു. ഏതെങ്കിലും വിഭാഗത്തിനൊ, വിഭാഗങ്ങള്‍ക്കൊ പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നതും പട്ടികജാതി, വര്‍ഗത്തിന് അത് അനുവദിക്കേണ്ടതുണ്ടോ എന്നതും സംസ്ഥാനസര്‍ക്കാറുകള്‍ തീരുമാനിക്കേണ്ട കാര്യമാണ്. സര്‍ക്കാര്‍ നിര്‍ബന്ധമായും സംവരണം ഏര്‍പ്പെടുത്തണമെന്ന് പറയാന്‍ കോടതിക്കാവില്ല.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പട്ടികജാതി/വര്‍ഗ എംപ്ളോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രമോഷനുമായി ബന്ധപ്പെട്ട ബാങ്കിന്‍െറ നിലപാടിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed