മുല്ലപ്പെരിയാര്‍: 152 അടിയാക്കാന്‍ വനംവകുപ്പും തമിഴ്നാടും രഹസ്യ ധാരണയോ?
കേരള-തമിഴ്‌നാട് ബന്ധത്തിൽ ഗൗരവമായ വിടവ് സൃഷിച്ച മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാട് തിരക്കിട്ട നീക്കത്തിലെന്നാണ് റിപ്പോർട്ട്. ഇതിന്‍െറ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തിലെ ആനവാച്ചാല്‍ പ്രദേശത്ത് വനംവകുപ്പിന്‍െറ നിര്‍മാണം തടഞ്ഞ് തമിഴ്നാട് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ നല്‍കിയ കേസുകളും സുപ്രീംകോടതിയില്‍ നല്‍കിയ മറ്റു കേസുകളും പിന്‍വലിക്കാന്‍ സംസ്ഥാന വനംവകുപ്പുമായി തമിഴ്നാട് രഹസ്യധാരണയിലത്തെി. വനംവകുപ്പിനെതിരെ തമിഴ്നാട് നല്‍കിയ കേസുകള്‍ ഈ മാസം 15ന് പരസ്പരധാരണ പ്രകാരം ഗ്രീന്‍ ട്രൈബ്യൂണലില്‍നിന്ന് പിന്‍വലിക്കാനാണ് നീക്കം. ജലനിരപ്പ് 152 ലേക്ക് ഉയര്‍ത്തുന്നതിന് മുമ്പ് ബേബി ഡാം ബലപ്പെടുത്തല്‍ ജോലികള്‍ തമിഴ്നാടിന് പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ബേബി ഡാമിന്‍െറ ബലപ്പെടുത്തല്‍ ജോലികള്‍ക്കായി 20 കോടിയുടെ പദ്ധതിയാണ് തമിഴ്നാട് തയാറാക്കിയത്. ഇതിന് തടസ്സം ഉണ്ടാകാതിരിക്കാനാണ് വനംവകുപ്പിനെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുന്നത്. തേക്കടി ബോട്ട്ലാന്‍ഡിങ്ങിന് സമീപത്തുനിന്ന് വാഹന പാര്‍ക്കിങ് പൂര്‍ണമായും പുറത്തേക്കു മാറ്റാനാണ് ആനവാച്ചാല്‍ പ്രദേശത്ത് വനംവകുപ്പ് മണ്ണിട്ടു നികത്തി നിര്‍മാണം ആരംഭിച്ചത്. ജലനിരപ്പ് 152 അടിയിലത്തെുമ്പോള്‍ ജലം സംഭരിക്കപ്പെടുന്ന സ്ഥലമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആനവാച്ചാലിലെ നിര്‍മാണം തമിഴ്നാട് തടഞ്ഞത്. പ്രശ്നം പരിഹരിക്കാനായി വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ ചെന്നൈയിലത്തെി തമിഴ്നാട് ഉദ്യോഗസ്ഥരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിക്കാനും ബേബിഡാം ബലപ്പെടുത്തല്‍ ജോലികള്‍ സുഗമമാക്കാനും ധാരണ രൂപപ്പെട്ടത്. സിമന്‍റും മണലും മറ്റു സാമഗ്രികളും വനമേഖലക്കുള്ളില്‍ സൂക്ഷിക്കാനും യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിപ്പിച്ച് ബബിഡാമിന്‍െറ ബലപ്പെടുത്താന്‍ ജോലികള്‍ തടസ്സമില്ലാതെ തുടരാനും തമിഴ്നാടിന് ധാരണ വഴി സാധിക്കും. ബേബി ഡാമിലെ പണി പൂര്‍ത്തിയാകുന്നതോടെ സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയുടെ അനുമതി വാങ്ങി ജലനിരപ്പ് 152 ലേക്ക് ഉയര്‍ത്താം. ജലനിരപ്പ് ഉയരുന്നതോടെ ഏക്കര്‍ കണക്കിന് നിബിഡ വനമേഖല വെള്ളത്തില്‍ മുങ്ങുമെന്ന് ഭയപ്പെടുന്നു.

