രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു
രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പരിക്കേറ്റ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ദീദ്വാന−കുചമാനിലെ ബന്താഡിയ്ക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സിക്കാറില്‍ നിന്നും വന്ന വാന്‍ ബന്താഡിയ്ക്ക് സമീപം റോഡിലെ വളവില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാനിലുണ്ടായിരുന്ന ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഒന്‍പത് പേരാണ് വാനില്‍ ഉണ്ടായിരുന്നത്.ബന്താഡിയിലെ വലിയൊരു വളവില്‍ വച്ചാണ് അപകടമുണ്ടായത്. വളവുതിരിഞ്ഞു വന്നപ്പോള്‍ എതിരെ വന്ന വാഹനം കാണാതിരുന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
xfh

