വെള്ളത്തിൽ മുങ്ങി ഡൽഹി; കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റുകൾ അടച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് യമുന നദിയുടെ അടുത്തുള്ള മൂന്ന് ജലശുദ്ധീകരണ പ്ലാന്‍റുകൾ അടച്ചു. ഇതോടെ തലസ്ഥാനത്തെ കുടിവെള്ള വിതരണം തടസപ്പെട്ടു. അതേസമയം, യമുന നദിയിലെ ജലനിരപ്പ് 209 മീറ്ററിനോട് അടുക്കുകയാണ്. സര്‍വകാല റിക്കാർഡാണിത്.
ഹത്നികുണ്ഡ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
asddadssa