കോടതി അലക്ഷ്യക്കേസ്; നിപുണ്‍ ചെറിയാന് നാല് മാസം തടവ്

കോടതി അലക്ഷ്യക്കേസിൽ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. രണ്ടായിരം രൂപാ പിഴയും അടയ്ക്കണം. 2022ല്‍ ചെല്ലാനത്ത് വച്ച് നടത്തിയ പ്രസംഗത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് നിപുണിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍.നാഗരേഷിനെതിരെയായിരുന്നു പരാമര്‍ശം. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ് നിപുണ്‍ ചെയ്തത്. വിദ്യാസമ്പന്നര്‍ കോടതി അലക്ഷ്യം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ കേസില്‍ പല തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
asadsdsa