ബിജെപിയുടേത് 'ആൺകുട്ടി ബജറ്റ്'; എംഎൽഎയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ


ഷീബ വിജയൻ
ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ ബിജെപി എംഎൽഎ ബഹാദൂർ സിംഗ് കോലി നടത്തിയ ലിംഗവിവേചനപരമായ പരാമർശം വിവാദമാകുന്നു. ബിജെപി സർക്കാരിന്റെ ബജറ്റ് ആൺകുട്ടി ജനിക്കുന്നത് പോലെയാണെന്നും കോൺഗ്രസിന്റേത് പെൺകുട്ടി ജനിക്കുന്നത് പോലെയാണെന്നുമാണ് എംഎൽഎ പറഞ്ഞത്. പെൺകുട്ടികളെ താഴ്ത്തിക്കെട്ടുന്ന ഇത്തരമൊരു പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി, ബിജെപിയുടേത് സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ മനോഭാവമാണെന്ന് വിമർശിച്ചു.

article-image

dsfafgdfvdfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed