ഹൈവേ വികസന പ്രവർത്തനം; അൽ ദുലാബ് ജംഗ്ഷനിലെ അൽ ഫത്തേഹ് ഹൈവേയിലെ ചില പാതകൾ അടച്ചിട്ടു


ഹൈവേ വികസന പ്രവർത്തനങ്ങൾക്കായി അൽ ദുലാബ് ജംഗ്ഷനിലെ അൽ ഫത്തേഹ് ഹൈവേയിലെ ചില പാതകൾ അടച്ചതായി അധികൃതർ അറിയിച്ചു. ഇത് പ്രകാരം അൽ ഫത്തേഹ് ഹൈവേയിൽ നിന്ന് ജുഫൈർ അവന്യൂവിലേക്കുള്ള വലത് തിരിവ് അടച്ച് ഗതാഗതം ചുറ്റുമുള്ള റോഡുകളിലേക്ക് തിരിച്ചുവിടും.

അൽ മഹൂസ് അവന്യൂവിൽ നിന്ന് അൽ ഫത്തേ ഹൈവേയിലേക്കുള്ള ഇടത് തിരിവ് അടച്ച് മനാമയിലേക്കുള്ള യു−ടേണിനായി ഗതാഗതം മിന സൽമാനിലേക്കും തിരിച്ചുവിടും. ജൂലായ് 11 ചൊവ്വാഴ്ച മുതൽ രണ്ട് മാസത്തേക്കാണ് പാത അടച്ചിടുക.

article-image

dfdyd

You might also like

Most Viewed