ഗസയ്ക്ക് സൗദിയുടെ കരുണ; 700 ടൺ ഇഫ്താർ വിഭവങ്ങൾ അയച്ചു


ഷീബ വിജയൻ
റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസയിലെ ജനങ്ങൾക്കായി സൗദി അറേബ്യ 700 ടൺ ഇഫ്താർ വിഭവങ്ങൾ അയച്ചു. കിങ് സൽമാൻ റിലീഫ് സെന്റർ (കെ.എസ് റിലീഫ്) വഴി അയച്ച ഈ ഭക്ഷ്യശേഖരത്തിന്റെ പാക്കിങ് ജോലികളിൽ രാജകുടുംബാംഗങ്ങളും സാധാരണക്കാരും ഉൾപ്പെടെ നൂറുകണക്കിന് വോളന്റിയർമാർ പങ്കെടുത്തു. റിയാദിൽ നിന്ന് പുറപ്പെട്ട ലോഡുകളിൽ നോമ്പുതുറയ്ക്ക് ആവശ്യമായ എല്ലാവിധ ഭക്ഷ്യവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഫലസ്തീൻ ജനതയ്ക്കുള്ള സൗദിയുടെ സഹായഹസ്തം തുടരുകയാണ്.

article-image

qwwdewqqwas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed