2023 ൽ നടക്കുന്നത് രാജ്യസഭയിൽ നിർണായകമാകുന്ന അഞ്ച് തെരഞ്ഞെടുപ്പുകൾ

കർണാടക ജനവിധിക്ക് പിന്നാലെ 2023 ൽ അഞ്ചുസംസ്ഥാനങ്ങളിൽ കൂടി ഈവർഷം തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പേ നടക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്.
ദേശീയരാഷ്ട്രീയത്തിൽ തന്നെ ചലനമുണ്ടാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. അഞ്ചുസംസ്ഥാനങ്ങളിലായി അറുന്നൂറോളം നിയമസഭാ സീറ്റുകളുള്ളതിനാൽ ഭാവിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഈ സ്ഥാനത്തെ ഫലങ്ങൾ നിർണായകമാണ്. കർണാടക കൂടി പട്ടികയിൽ ഉൾപ്പെടുത്തിയാൽ സീറ്റുകളുടെ എണ്ണം 803 ആയി മാറും. അതു കൊണ്ട് തന്നെയാണ് ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എല്ലാം തന്നെ നിർണ്ണായകമായി മാറുന്നത്. ജമ്മു കശ്മീരിലും എത്രയും വേഗം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ രംഗത്തുണ്ട്. അവിടെയും തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാൻ സാധ്യതയുണ്ട്.
vbcgvdfgfg