പാർട്ടിയിൽ തുടരും, എന്‍സിപി വിടുമെന്നത് തെറ്റായ പ്രചാരണം : അജിത് പവാര്‍


ബിജെപിയില്‍ ചേരുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് എന്‍സിപി നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍. എന്‍സിപി വിടുമെന്നുള്ളത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ മറ്റൊരു സഖ്യത്തിലേക്കും പോകുന്നില്ല. എന്‍സിപിയില്‍ തുടരുമെന്നും അജിത് പവാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ അജിത് പവാര്‍ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്തത് വാര്‍ത്തയായതിന് പിന്നാലെയാണ് പ്രതികരണം. അജിത് പവാര്‍ എന്‍സിപിയില്‍ വിമത നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പൂനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്. എന്‍സിപിലെ 53 എംഎല്‍എമാരില്‍ 40ഓളം പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

article-image

faeaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed