ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി
ശബരിമല വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറൻസ് അനുമതി നൽകിയ വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദ സഞ്ചാരമേഖലയ്ക്കും, പ്രത്യേകിച്ച് അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് മോദി കുറിച്ചു.
ചെറുവള്ളിയിൽ നെടുമ്പാശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്.
dfsdfs

