സീറ്റില്ല: കർണാടക ബിജെപിയുടെ സിറ്റിംഗ് എംഎൽഎ കുമാരസ്വാമി രാജിവെച്ചു

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയുടെ സിറ്റിംഗ് എംഎൽഎ എം പി കുമാരസ്വാമി രാജിവെച്ചു. മുദിഗരെ മണ്ഡലത്തിലെ സിറ്റംഗ് എംഎൽഎയാണ് എം പി കുമാരസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ നിന്ന് രാജിവെക്കുന്ന നാലാമത്തെ നേതാവാണ് കുമാരസ്വാമി.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമത പ്രശ്നങ്ങളാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്നത്. കർണാടക മുൻമുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാർ തന്നെ വിമതനായി രംഗത്തു വന്നത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. ഷെട്ടാറിന് ഇക്കുറി സീറ്റില്ല. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഷെട്ടാറിൻറെ ഭീഷണി.
പരിഷ്‌കരണവുമായി എന്‍സിഇആര്‍ടി ശിവമൊഗ്ഗ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ രാജിവെച്ചിരുന്നു. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിയും കോൺഗ്രസ് വിട്ടിരുന്നു. ലക്ഷ്മൺ സാവടി കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സാവടിയ്ക്ക് സീറ്റ് നിഷേധിച്ചതാണ് രാജിവെക്കാൻ കാരണമായത്. ഇതിന് പിന്നാലെ ബിജെപി എംഎൽസി ആർ ശങ്കറും പാർട്ടി വിട്ടിരുന്നു. 2018-ല്‍ റാണെബെന്നൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളായിരുന്നു ആര്‍ ശങ്കര്‍. സീറ്റ് നൽകാത്തതാണ് ആർ ശങ്കറിനേയും ചൊടിപ്പിച്ചത്. ബിജെപി സീറ്റ് നിഷേധിച്ച മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയേറി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ രാംദുര്‍ഗ്, ജയനഗര്‍, ബെളഗാവി നോര്‍ത്ത് എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
DFFGFG