ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് മാർഗരേഖകൾക്ക് വിരുദ്ധം; ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി


ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി. ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെയും ജസ്റ്റിസ് ഹാറൂൺ റഷീദിനെയും ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിലുണ്ട്. 1997 മെയ് ഏഴാം തീയതി സുപ്രിംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

ജഡ്‌ജിമാർ ഏതെങ്കിലും തരത്തിലുള്ള ഗിഫ്റ്റോ ആതിഥേയത്വമോ കുടുംബാംഗങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ സ്വീകരിക്കാൻ പാടില്ലെന്ന് ഈ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് ലോകായുക്തയും ഉപലോകായുക്തയും പ്രവർത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

article-image

SG Í≈R

You might also like

  • Straight Forward

Most Viewed