ഭൂമി തട്ടിപ്പ് കേസ്; ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ റെയ്ഡ്

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ റാബ്‌റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം. 2004നും 2009നും ഇടയില്‍ റെയിൽവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നല്‍കുകയോ വില്‍ക്കുകയോ ചെയ്തതിന് പ്രതിഫലമായി റെയില്‍വേയില്‍ നിയമനം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
തുടർന്ന് ഡല്‍ഹിയിലെ റോസ് അവന്യു കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയൽ സമൻസ് അയച്ചത്. രാഷ്ട്രീയ ജനതാദൾ തലവനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്. മുൻ മുഖ്യമന്ത്രിയുടെ പട്നയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
grdfgh