വോയിസ് ഓഫ് ബഹ്റൈൻ ലോഗോ പ്രകാശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വോയിസ് ഓഫ് ബഹ്റൈനിന്റെ ലോഗോ പ്രകാശനവും ബോധവത്കരണ ക്ലാസും ബി.എം.സി ഹാളിൽ നടന്നു. സെക്രട്ടറി ഷിജിൻ അറുമാടി സ്വാഗതം പറഞ്ഞു. പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരം ലോഗോ പ്രകാശനം ചെയ്തു.
വർധിച്ചുവരുന്ന ഹൃദയാഘാതത്തിന്റെ കാരണം, അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളിൽ ക്ലാസും സി.പി.ആർ എങ്ങനെ നൽകണമെന്നത് സംബന്ധിച്ച അവതരണവും ഐ.സി.ആർ.എഫ് ചെയർമാനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബുരാമചന്ദ്രനും കാർഡിയോളജിസ്റ്റ് ഡോ. സോണി ജേക്കബ് ചേർന്ന് നടത്തി. ഹൃദയസംബന്ധമായ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ട്രഷറർ നിധിൻ കെ.വി നന്ദി പറഞ്ഞു.
dfgdfgdfg